ഒലാഫ് ഷോൾസ് ജര്‍മന്‍ ചാൻസലറായേക്കും
Thursday, November 25, 2021 12:02 AM IST
ബെർലിൻ: സെപ്റ്റംബർ 26ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം ലഭിക്കാത്തതിനെത്തുടർന്ന് ജർമനിയിൽ ഗ്രീൻ പാർട്ടിയുടെ നേതൃത്വത്തിൽ ത്രികക്ഷി സർക്കാർ രൂപവത്കരിക്കാൻ ധാരണയായി.
സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ഫ്രീ ഡെമോക്രാറ്റിക് പാർട്ടി, ഗ്രീൻ പാർട്ടി എന്നിവയുടെ സഖ്യത്തിനു ബുധനാഴ്ച തത്വത്തിൽ ധാരണയായി. നിലവിലെ ധനമന്ത്രിയും സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി നേതാവുമായ ഒലാഫ് ഷോൾസ് ചാൻസലറായേക്കും.
പത്തുദിവസത്തിനുള്ളിൽ സഖ്യത്തിലെ പാർലമെന്റ് അംഗങ്ങളുടെ അംഗീകാരം ലഭിച്ചാൽ സർക്കാർ രൂപീകരണവുമായി മുന്നോട്ടു നീങ്ങുമെന്നു ഷോൾസ് അറിയിച്ചു. സോഷ്യൽ ഡെമോക്രാറ്റിക് പാർട്ടി, ചാൻസലർ ആംഗല മെർക്കലിന്റെ ക്രിസ്ത്യൻ ഡെമോക്രാറ്റിക് പാർട്ടി സഖ്യ സർക്കാരാണ് നിലവിൽ അധികാരത്തിലുള്ളത്.
മെർക്കൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയം വിടുന്നതായി നേരത്തെ പ്രഖ്യാപിച്ചിരുന്നു.