വിന്റർ ഒളിന്പിക്സിനു പുടിനെത്തും
Saturday, January 15, 2022 12:00 AM IST
മോസ്കോ: അടുത്തമാസം ആദ്യം ചൈനയിൽ നടക്കുന്ന വിന്റർ ഒളിന്പിക്സിന്റെ ഉദ്ഘാടനച്ചടങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ പങ്കെടുക്കും.
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗുമായി പുടിൻ ചർച്ച നടത്തുമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് അറിയിച്ചു. ചിൻപിംഗിന്റെ ക്ഷണപ്രകാരമാണു സന്ദർശനം.
ചൈനയിലെ മനുഷ്യാവകാശ ധ്വംസനങ്ങൾ ചൂണ്ടിക്കാട്ടി യുഎസ് അടക്കമുള്ള ചില രാജ്യങ്ങൾ വിന്റർ ഒളിന്പിക്സ് നയതന്ത്രതലത്തിൽ ബഹിഷ്കരിക്കാൻ തീരുമാനിച്ചിട്ടുണ്ട്.