ശ്രീലങ്കക്കാരനെ കൊലപ്പെടുത്തിയതു ന്യായീകരിച്ചു; പാക് യൂട്യൂബർക്ക് തടവ്
Sunday, January 23, 2022 1:27 AM IST
ലാഹോർ: പാക്കിസ്ഥാനിൽ മതനിന്ദക്കുറ്റം ആരോപിച്ച് ആൾകൂട്ടം കൊലപ്പെടുത്തി ശ്രീലങ്കൻ പൗരന്റെ കൊലപാതകത്തെ യൂട്യൂബ് വീഡിയോയിലൂടെ ന്യായീകരിച്ച പാക്കിസ്ഥാനി യൂട്യൂബർക്ക് ഒരു വർഷം തടവുശിക്ഷ.
പാക്കിസ്ഥാനിലെ തീവ്രവാദി വിരുദ്ധ കോടതിയാണ് 27കാരനായ മുഹമ്മദ് അദ്നാന് ശിക്ഷ വിധിച്ചത്. കഴിഞ്ഞ വർഷമാണ് തീവ്ര ഇസ്ലാമിക് പാർട്ടി തെഹരിക് ഇ ലബ്ബായക് പാക്കിസ്ഥാൻ പാർട്ടിയെ പിന്തുണയ്ക്കുന്നവരുടെ നേതൃത്വത്തിലുള്ള 800 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്.