ഐഷ മാലിക്ക് ആദ്യ പാക് സുപ്രീംകോടതി വനിതാ ജഡ്ജി
Tuesday, January 25, 2022 2:07 AM IST
ഇസ്ലാമാബാദ്: പാക്കിസ്ഥാൻ സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജിയായി ഐഷാ മാലിക് ചുമതലയേറ്റു. ഹാർവാഡ് യൂണിവേഴ്സിറ്റിയിൽനിന്നു നിയമം ബിരുദം നേടിയ മാലിക്ക് ഇരുപതുവർഷമായി ലാഹോർ ഹൈക്കോടതി ജഡ്ജിയാണ്.
പാക്കിസ്ഥാനിലെ സ്ത്രീ മുന്നേറ്റത്തിന്റെ പ്രധാന ചുവടുവയ്പാണ് മാലിക്കിന്റെ നിയമനമെന്നു വനിതാവകാശ പ്രവർത്തകർ പറഞ്ഞു. സുപ്രീംകോടതിയിൽ മാലിക്ക് ഉൾപ്പെടെ 17 ജഡ്ജിമാരാണുള്ളത്.