ലങ്കയിൽ സമാധാനത്തിനു പ്രാർഥിച്ച് മാർപാപ്പ
Thursday, May 12, 2022 1:19 AM IST
വത്തിക്കാൻ സിറ്റി: സാന്പത്തിക, രാഷ്ട്രീയ പ്രതിസന്ധികളിൽ കലാപഭൂമിയായ ശ്രീലങ്കയിൽ സമാധാനം പുലരാനായി ഫ്രാൻസിസ് മാർപാപ്പ പ്രാർഥിച്ചു.
ജനങ്ങൾ സമാധാനപരമായി പ്രതിഷേധിക്കണമെന്നും ഭരണാധികാരികൾ പ്രതിഷേധക്കാരെ കേൾക്കാൻ തയാറാകണമെന്നും ഇന്നലെ പോൾ ആറാമൻ ഹാളിൽ നടത്തിയ പ്രതിവാര പൊതുദർശന പരിപാടിക്കിടെ ഫ്രാൻസിസ് മാർപാപ്പ നിർദേശിച്ചു.