അമേരിക്കയിൽ കോവിഡ് മരണം പത്തു ലക്ഷം പിന്നിട്ടു
അമേരിക്കയിൽ കോവിഡ് മരണം പത്തു ലക്ഷം പിന്നിട്ടു
Friday, May 13, 2022 1:23 AM IST
വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കോ​​​​വി​​​​ഡ് മ​​​​ര​​​​ണം പ​​​​ത്തു ല​​​​ക്ഷ​​​​ത്തി​​​​നു മു​​​​ക​​​​ളി​​​​ലാ​​​​യെ​​ന്നു വൈ​​​​റ്റ്ഹൗ​​​​സ് അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ന​​​​ലെ​​​​വ​​​​രെ 10,25,764 പേ​​​​രാ​​​​ണ് മ​​​​രി​​​​ച്ച​​​​ത്. ലോ​​​​ക​​​​ത്തി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ​​​​ക്ക് കോ​​​​വി​​​​ഡ് പി​​​​ടി​​​​പെ​​​​ട്ട​​​​തും അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലാ​​​​ണ്; 8.3 കോ​​​​ടി പേ​​​​ർ. 33 കോ​​​​ടി​​​​യാ​​​​ണ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ജ​​​​ന​​​​സം​​​​ഖ്യ. അ​​​​ന്പ​​​​തു സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ പേ​​​​ർ മ​​​​രി​​​​ച്ച​​​​ത് ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലാ​​​​ണ്-90,000.

വാ​​​​ക്സി​​​​നെ​​​​ടു​​​​ക്കാ​​​​നു​​​​ള്ള വി​​​​മു​​​​ഖ​​​​ത, വ​​​​യോ​​​​ധി​​​​ക​​​​രു​​​​ടെ എ​​​​ണ്ണ​​​​ക്കൂ​​​​ടു​​​​ത​​​​ൽ തു​​​​ട​​​​ങ്ങി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ളാ​​​​ണു മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് വ​​​​ർ​​​​ധി​​​​പ്പി​​​​ച്ച​​​​തെ​​​​ന്നു വി​​​​ല​​​​യി​​​​രു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്നു. ചൈ​​​​ന​​​​യി​​​​ലെ വു​​​​ഹാ​​​​നി​​​​ൽ​​​​നി​​​​ന്ന് 2020 ജ​​​​നു​​​​വ​​​​രി​​​​യി​​​​ൽ സി​​​​യാ​​​​റ്റി​​​​ലി​​​​ലെ​​​​ത്തി​​​​യ ആ​​​​ൾ​​​​ക്കാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ കോ​​​​വി​​​​ഡ് സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച​​​​ത്.


കോ​​​​വി​​​​ഡ് വ്യാ​​​​പ​​​​ന​​​​ത്തി​​​​ൽ ര​​​​ണ്ടാം സ്ഥാ​​​​നം ഇ​​​​ന്ത്യ​​​​ക്കാ​​​​ണ്. 4.3 കോ​​​​ടി പേ​​​​ർ​​​​ക്ക് രോ​​​​ഗം പി​​​​ടി​​​​പെ​​​​ട്ടു; 5.24 ല​​​​ക്ഷം പേ​​​​ർ മ​​​​രി​​​​ച്ചു. മൂ​​​​ന്നാം​​​​സ്ഥാ​​​​ന​​​​ത്തു​​​​ള്ള ബ്ര​​​​സീ​​​​ലി​​​​ൽ മൂ​​​​ന്നു കോ​​​​ടി​​​​ക്കു മു​​​​ക​​​​ളി​​​​ൽ പേ​​​​ർ​​​​ക്കു രോ​​​​ഗം​​​​പി​​​​ടി​​​​പെ​​​​ട്ടു; 6.64 ല​​​​ക്ഷം പേ​​​​ർ മ​​​​രി​​​​ച്ചു. ലോ​​​​ക​​​​ത്ത് മൊ​​​​ത്തം 51.9 കോ​​​​ടി പേ​​​​ർ​​​​ക്കു രോ​​​​ഗം പി​​​​ടി​​​​പെ​​​​ടു​​​​ക​​​​യും 62.82 ല​​​​ക്ഷം പേ​​​​ർ മ​​​​രി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു.

അ​​​​തേ​​​​സ​​​​മ​​​​യം, യ​​​​ഥാ​​​​ർ​​​​ഥ മ​​​​ര​​​​ണ​​​​നി​​​​ര​​​​ക്ക് ഔ​​​​ദ്യോ​​​​ഗി​​​​ക ക​​​​ണ​​​​ക്കി​​​​നേ​​ക്കാ​​ൾ ഏ​​​​റെ ഉ​​​​യ​​​​രെ​​​​യാ​​​​ണെ​​​​ന്നാ​​​​ണ് ക​​​​രു​​​​ത​​​​പ്പെ​​​​ടു​​​​ന്ന​​​​ത്. കോ​​​​വി​​​​ഡ് ബാ​​​​ധ​​​​മൂ​​​​ലം ആ​​​​രോ​​​​ഗ്യ​​​​കാര്യങ്ങ​​​​ളി​​​​ലു​​​​ണ്ടാ​​​​യ പ്രശ്നങ്ങൾ അ​​​​നു​​​​ബ​​​​ന്ധ മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ​​​​ക്കും ഇ​​​​ട​​​​യാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.