ലെബനൻ പാർലമെന്റിൽ ഹിസ്ബുള്ള സഖ്യത്തിന്റെ ഭൂരിപക്ഷം നഷ്ടമായി
Wednesday, May 18, 2022 1:50 AM IST
ബെയ്റൂട്ട്: ലെബനൻ പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഭീകരസംഘടനയായ ഹിസ്ബുള്ള സഖ്യത്തിനു ഭൂരിപക്ഷം നഷ്ടമായി. സ്വതന്ത്രരായി മത്സരിച്ച നിരവധി പേർ വിജയിച്ച് പാർലമെന്റിൽ എത്തി. ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത അവസ്ഥയാണ്. ഹിസ്ബുള്ള അനുകൂലികളും വിമതരും സംയുക്തമായി സർക്കാർ രൂപീകരിക്കാൻ സാധ്യതയില്ലെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.
128 അംഗ പാർലമെന്റിൽ ഹിസ്ബുള്ള അനുകൂലികൾ 61 സീറ്റിലാണ് ജയിച്ചത്. പത്തു സീറ്റ് നഷ്ടമായി. ഇറാൻ അനുകൂല ഹിസ്ബുള്ളയുടെ 13 സ്ഥാനാർഥികളും വിജയിച്ചു.