ജനവാസമേഖലയിൽ റഷ്യൻ ആക്രമണം; രണ്ടു മരണം
Saturday, June 18, 2022 12:31 AM IST
കീവ്: തെക്കന്‍ യുക്രെയ്ന് നഗരമായ മൈകോലേവില്‍ ജനവാസകേന്ദ്രത്തിലേക്കുള്ള റഷ്യന്‍ റോക്കറ്റാക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. 20 പേര്‍ക്കു പരിക്കേറ്റുവെന്നും പ്രാദേശിക മേയര്‍ അറിയിച്ചു.
പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉണ്ട്. നാല് വലിയ കെട്ടിടങ്ങള്‍ ആക്രമണത്തില്‍ തകര്‍ന്നു. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും മേയര്‍ അറിയിച്ചു.
കഴിഞ്ഞ ഫെബ്രുവരില്‍ അധിനിവേശം തുടങ്ങിയ അന്നുമുതല്‍ മൈകോലേവ് ലക്ഷ്യമിട്ട് റഷ്യ ആക്രമണം നടത്തുന്നുണ്ട്. തെക്കന്‍ യുക്രെയ്നെ സംരക്ഷിക്കുന്ന ഏറ്റവും പ്രധാനനഗരമാണ് മൈകോലേവ്.