ശ്രീലങ്കൻ പ്രതിസന്ധി: നാലംഗ ഇന്ത്യൻ സംഘം കൊളംബോയിൽ
Friday, June 24, 2022 1:09 AM IST
കൊളംബോ: വിദേശകാര്യ സെക്രട്ടറി വിനയ് ക്വാത്രയുടെ നേതൃത്വത്തിലുള്ള നാലംഗ ഉന്നതല സംഘം കൊളംബോയിൽ ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താ ബയ രാജപക്സെയുമായി കൂടിക്കാഴ്ച നടത്തി.
വേഗത്തിൽ സാന്പത്തിക പുരോഗതി കൈവരിക്കുന്നതിനായി ശ്രീലങ്കയ്ക്ക് എല്ലാ സഹായവും ഉന്നതല സംഘം വാഗ്ദാനം ചെയ്തു. ശ്രീലങ്കൻ പ്രസിഡന്റ് ഗോത്താബയ രാജപക്സെ, പ്രധാനമന്ത്രി റനിൽ വിക്രമസിംഗെ തുടങ്ങിയവരുമായി സംഘം വിശദചർച്ച നടത്തി.