മ്യാൻമറിൽ സൈന്യം സ്കൂൾ ആക്രമിച്ചു; ആറ് കുട്ടികൾ കൊല്ലപ്പെട്ടു
Tuesday, September 20, 2022 12:16 AM IST
യാങ്കോണ്‍: മ്യാൻമറിൽ സൈനിക ഹെലികോപ്റ്ററുകൾ സ്കൂളിനു നേർക്കു നടത്തിയ വെടിവയ്പിൽ ആറു കുട്ടികൾ കൊല്ലപ്പെട്ടു. 17 പേർക്കു പരിക്കേറ്റു.
സ്കൂളിൽ വിമതർ തന്പടിച്ചിട്ടുണ്ടെന്ന നിഗമനത്തിലായിരുന്നു ആക്രമണം. വെള്ളിയാഴ്ച സാഗായിംഗ് പ്രവിശ്യയിലെ ലെത് യെത് കോനിലെ ഗ്രാമത്തിലെ സ്കൂളിലായിരുന്നു ആക്രമണം. തെക്കൻ മ്യാൻമറിലെ ഷാൻ സംസ്ഥാനത്തെ കത്തോലിക്കാ പള്ളി മ്യാൻമർ സൈന്യം ആക്രമിച്ചിരുന്നു.