വ്ളാദിമിർ പുടിനും ഷി ചിൻപിംഗും യുഎൻ സമ്മേളനത്തിനില്ല
Tuesday, September 20, 2022 11:50 PM IST
ന്യൂയോർക്ക്: റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗും ഇന്നലെ ആരംഭിച്ച ഐക്യരാഷ്ട്രസഭാ വാർഷിക പൊതുസമ്മേളനത്തിൽ പങ്കെടുക്കില്ല. വിദേശകാര്യമന്ത്രിമാരാവും ഇരു രാജ്യങ്ങളെയും പ്രതിനിധീകരിക്കുക. യുഎസ് പ്രസിഡന്റ് ജോ ബൈഡൻ അടക്കമുള്ള നേതാക്കൾ സഭയെ അഭിസംബോധന ചെയ്യുന്നുണ്ട്.
യുക്രെയ്ൻ യുദ്ധം, കാലാവസ്ഥാ വ്യതിയാനം, ആണവനിരായുധീകരണം തുടങ്ങിയവയായിരിക്കും ഈ വർഷത്തെ പ്രധാന ചർച്ചാവിഷയങ്ങൾ. ഇവയ്ക്കു പുറമേ, ദാരിദ്ര്യം, പട്ടിണി, അസമത്വം, വിദ്വേഷം മുതലായ പ്രശ്നങ്ങളിലൂടെ ലോകം കടന്നുപോകുന്ന സമയാണിതെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് ചൂണ്ടിക്കാട്ടി.