പാക്കിസ്ഥാനിൽ ഹെലികോപ്റ്റർ തകർന്ന് ആറു സൈനികർ കൊല്ലപ്പെട്ടു
Monday, September 26, 2022 11:47 PM IST
ഇസ്ലാമാബാദ്: ദക്ഷിണ പടിഞ്ഞാറൻ പാക്കിസ്ഥാനിൽ ഹെലികോപ്റ്റർ തകർന്നുവീണ് ആറു സൈനികർ കൊല്ലപ്പെട്ടു.
അഫ്ഗാനിസ്ഥാനുമായും ഇറാനുമായും അതിർത്തി പങ്കിടുന്ന ബലൂചിസ്ഥാൻ പ്രവിശ്യയിലെ ഖോസ്തിലാണ് അപകടമുണ്ടായത്. മരിച്ചവരിൽ രണ്ടു മേജർ റാങ്കിലുള്ള ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അപകടത്തിന്റെ കാരണമോ അപകടത്തിൽപ്പെട്ട ഹെലികോപ്റ്റർ സംബന്ധിച്ച വിവരങ്ങളോ വെളിപ്പെടുത്തിയിട്ടില്ല.
ഒരു മാസത്തിനിടെ പാക്കിസ്ഥാനിലുണ്ടാകുന്ന രണ്ടാമത്തെ ഹെലികോപ്റ്റർ ദുരന്തമാണിത്. ഓഗസ്റ്റിൽ ബലൂചിസ്ഥാനിൽ പ്രളയ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന ഹെലിക്കോപ്റ്റർ തകർന്നു കമാൻഡർമാരുൾപ്പെടെ ആറു സൈനികർ മരിച്ചിരുന്നു.