ഇസ്രയേലും പലസ്തീനും ചർച്ച നടത്തണം: ഫ്രാൻസിസ് മാർപാപ്പ
Monday, November 28, 2022 1:27 AM IST
വത്തിക്കാൻ സിറ്റി: ഇസ്രയേലിലും പലസ്തീനിലും അക്രമസംഭവങ്ങൾ വർധിച്ചുവരുന്നതിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ച ഫ്രാൻസിസ് മാർപാപ്പ, സമാധാനം ലക്ഷ്യമിട്ട് ഇരുവിഭാഗവും ചർച്ച നടത്തണമെന്ന് അഭ്യർഥിച്ചു.
അക്രമസംഭവങ്ങൾ സമാധാന പ്രതീക്ഷകളെ ദുർബലമാക്കുകയും യുവജനങ്ങളുടെ ഭാവി തകർക്കുകയും ചെയ്യും. ഇസ്രയേലിലും പലസ്തീനിലും കൊല്ലപ്പെട്ട യുവാക്കൾക്കുവേണ്ടിയും അവരുടെ കുടുംബാംഗങ്ങൾക്കുവേണ്ടിയും പ്രാർഥിക്കണമെന്നും ഇന്നലെ ത്രികാലജപ പ്രാർഥനയ്ക്കുശേഷം മാർപാപ്പ നിർദേശിച്ചു.