ആൽസ്ഹൈമേഴ്സിനു മരുന്ന് കണ്ടുപിടിച്ചു
Saturday, December 3, 2022 12:36 AM IST
ലണ്ടൻ: ആൽസ്ഹൈമേഴ്സ് രോഗികളിൽ ഓർമക്കുറവിന്റെ തോത് കുറയ്ക്കുന്ന മരുന്ന് കണ്ടുപിടിച്ചു. പരീക്ഷണത്തിലിരിക്കുന്ന മരുന്നിനെ ലക്കാനിമാബ് എന്നാണ് വിളിക്കുന്നത്.
ആൽസ്ഹൈമേഴ്സിനു കാരണമായ അമിലോയിഡ് പ്രോട്ടീനുമായി പ്രവർത്തിക്കുന്ന ആന്റിബോഡിയാണു മരുന്നിലുള്ളത്.
മരുന്നിന്റെ മൂന്നാം ലാബ് പരീക്ഷണം നടന്നു വരുന്നതായി ന്യൂ ഇംഗ്ലണ്ട് ജേണൽ ഓഫ് മെഡിസിനിൽ പറയുന്നു. മരുന്നു പരീക്ഷണത്തിൽ പങ്കെടുത്ത രോഗികളിൽ രോഗം 27 ശതമാനം വൈകിയാണു മൂർച്ഛിക്കുന്നതെന്നു കണ്ടെത്തി.