ലിബിയയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ കപ്പൽ ജീവനക്കാർ മോചിതരായി
ലിബിയയിൽ ബന്ദികളാക്കപ്പെട്ട ഇന്ത്യൻ കപ്പൽ ജീവനക്കാർ മോചിതരായി
Sunday, June 4, 2023 11:31 PM IST
ട്രി​​​പ്പോ​​​ളി: ലി​​​ബി​​​യ​​​യി​​​ലെ സാ​​​യു​​​ധ​​​ഗ്രൂ​​​പ്പ് ത​​​ട​​​വി​​​ലാ​​​ക്കി​​​യ ഒ​​​ന്പ​​​ത് ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ൽ ജീ​​​വ​​​ന​​​ക്കാ​​​രെ വി​​​ട്ട​​​യ​​​ച്ചു. ടു​​ണീ​​​ഷ്യ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സ​​​ഡ​​​ർ ലി​​​ബി​​​യ​​​ൻ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ട്രി​​​പ്പോ​​​ളി​​​യി​​​ൽ ഇ​​​വ​​​രെ സ്വീ​​​ക​​​രി​​​ച്ചു.

ഉ​​​ത്ത​​​ർ​​​പ്ര​​​ദേ​​​ശി​​​ൽ​​​നി​​​ന്നു​​​ള്ള അ​​​ഞ്ചും രാ​​​ജ​​​സ്ഥാ​​​ൻ, ബം​​​ഗാ​​​ൾ, ഹി​​​മാ​​​ച​​​ൽ​​​പ്ര​​​ദേ​​​ശ്, ഗു​​​ജ​​​റാ​​​ത്ത് സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു​​​ള്ള ഓ​​​രോ ആ​​​ളു​​​മാ​​​ണു സം​​​ഘ​​​ത്തി​​​ലു​​​ള്ള​​​ത്. വീ​​​സ ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യാ​​​ൽ ഇ​​​ന്ത്യ​​​യി​​​ലേ​​​ക്കു മ​​​ട​​​ങ്ങും.


മാ​​​ൾ​​​ട്ട​​​യി​​​ൽ​​​നി​​​ന്നു ട്രി​​​പ്പോ​​​ളി​​​യി​​​ലേ​​​ക്ക് എ​​​ണ്ണ​​​യു​​​മാ​​​യി വ​​​ന്ന എം​​​ടി മാ​​​യ ക​​​പ്പ​​​ലി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രാ​​​ണി​​​വ​​​ർ. ഫെ​​​ബ്രു​​​വ​​​രി മ​​​ധ്യ​​​ത്തി​​​ൽ ലിബിയൻ തീരത്തെത്തിയ ക​​​പ്പ​​​ൽ കേ​​​ടാ​​​യ​​​പ്പോ​​​ൾ സാ​​​യു​​​ധ​​​സം​​​ഘം ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യെ​​​ന്നാ​​​ണു ടു​​​ണീ​​​ഷ്യ​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ എം​​​ബ​​​സി​​​യെ അ​​​റി​​​യി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.