ചൊവ്വാഴ്ചയാണ് കിം ജോംഗ് ഉൻ റഷ്യയിലെത്തിയത്. കസാൻ നഗരത്തിൽവച്ച് റഷ്യൻ പ്രകൃതിവിഭവ വകുപ്പ് മന്ത്രി അലക്സാണ്ടർ കോസ്ലോവുമായി ചർച്ച നടത്തിയിരുന്നു.
യുക്രെയ്ൻ യുദ്ധത്തിൽ റഷ്യക്ക് ആയുധം നല്കി സഹായിക്കാൻ കിം തയാറായേക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ. പാശ്ചാത്യശക്തികളുമായുള്ള റഷ്യയുടെയും ഉത്തരകൊറിയയുടെയും ബന്ധം ഏറ്റവും മോശമായ അവസ്ഥയിലാണ് പുടിൻ-കിം കൂടിക്കാഴ്ച.