എച്ച്ഡിഎഫ്സി ബാങ്ക് ലാഭം വർധിച്ചു
Saturday, October 19, 2019 11:26 PM IST
മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച ത്രൈമാസത്തിൽ എച്ച്ഡിഎഫ്സി ബാങ്കിന്റെ അറ്റാദയത്തിൽ 26.75 ശതമാനം വളർച്ച. 6345 കോടി രൂപയാണു ത്രൈമാസത്തിലെ അറ്റാദായം.
ത്രൈമാസത്തിൽ വായ്പാവിതരണം 19.5 ശതമാനം വർധിച്ചു. റീട്ടെയിൽ വായ്പകളിൽ 14.7-ഉം വലിയ വായ്പകളിൽ 27.9 -ഉം ശതമാനം വളർച്ച ഉണ്ട്.
ബാങ്കിലെ നിക്ഷേപം 22.6 ശതമാനം വർധിച്ച് 10,21,615 കോടി രൂപയായി. ചില വായ്പകൾ പ്രശ്നവായ്പകളായതിനാൽ നഷ്ടസാധ്യതയ്ക്കുള്ള വകയിരുത്തൽ വർധിച്ചു. മൊത്തം 2700 കോടി രൂപയുടെ വകയിരുത്തലിൽ 2038 കോടിയും പ്രശ്നകടങ്ങൾക്കാണ്.
മൊത്തം വായ്പകളിൽ 1.38 ശതമാനം മാത്രമാണു നിഷ്ക്രിയ ആസ്തി(എൻപിഎ).