ഇന്ത്യയിൽ അഞ്ചാം വാർഷികം: ഓഫറുകളുമായി വിവോ
Thursday, November 21, 2019 12:08 AM IST
ന്യൂഡൽഹി: ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ചതിന്റെ അഞ്ചാം വാർഷികത്തോടനുബന്ധിച്ച് വമ്പൻ ഒാഫറുകളുമായി വിവോ. ഒാഫർ കാലയളവിൽ വിവോയുടെ വിവിധ മോഡലുകൾ വൻ വിലക്കിഴിവിൽ സ്വന്തമാക്കാം.
ഒാഫ്ലൈൻ- ഓൺലൈൻ സ്റ്റോറുകളിൽ ആനുകൂല്യങ്ങളും ഇളവുകളും ലഭ്യമാകും. കൂപ്പൺ ഡീലുകൾ, കാഷ് ബാക്ക് ഓഫറുകൾ, എക്സ്ചേഞ്ച് ഇളവുകൾ തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും വിവോ ഒരുക്കിയിട്ടുണ്ട്. ബ്ലൂടൂത്തുകൾ, ഇയർ പ്ലഗ്ഗുകൾ, ഇയർ ഫോണുകൾ, നെക്ബാന്റുകൾ എന്നിവ ഒാഫ്ലൈൻ സ്റ്റോറുകൾ വഴി സൗജന്യമായി ലഭിക്കും. ആഘോഷത്തിന്റെ ഭാഗമായി ഇസഡ് 1എക്സിന്റെ പുതിയ 4 + 128 ജിബി വേരിയന്റ് പുറത്തിറക്കും. ഓഫറുകൾ നവംബർ 30ന് അവസാനിക്കും.