ടിഡിഎസ് മാറ്റം ഇങ്ങനെ
Saturday, May 16, 2020 12:20 AM IST
ന്യൂഡൽഹി: സ്രോതസിൽ നികുതികിഴിക്കൽ, നികുതിപിടിക്കൽ (ടിഡിഎസ്, ടിസിഎസ്) നിരക്കുകളിൽ വരുത്തിയ മാറ്റങ്ങൾ വിജ്ഞാപനം ചെയ്തു. നിരക്കുകളിൽ 25 ശതമാനം കിഴിവ് വരുത്തി.
ശന്പളവരുമാനത്തിന്റെ ടിഡിഎസ് മാറ്റം വരുത്തിയില്ല. കുറവു വരുത്തിയാൽ വർഷാവസാനം കൂടുതൽ തുക ഒന്നിച്ചു പലിശ സഹിതം അടയ്ക്കേണ്ടിവരുമെന്നു ധനകാര്യ സെക്രട്ടറി അജയഭൂഷൺ പറഞ്ഞു. പാൻ ഉള്ളവർക്കേ നിരക്കു കുറവിന്റെ ആനുകൂല്യം ലഭിക്കൂ.
ടിസിഎസ് (സ്രോതസിൽ നികുതി പിടിക്കൽ)
പുതിയ നിരക്ക് (ബ്രായ്ക്കറ്റിൽ പഴയത്) ശതമാനത്തിൽ
ടോൾ പ്ലാസ, പാർക്കിംഗ് സ്ഥലം, ഖനനം, പാറ പൊട്ടിക്കൽ എന്നിവയ്ക്കുള്ള ലൈസൻസും പാട്ടവും മറ്റും 1.5 (2.0).
പത്തു ലക്ഷം രൂപയിൽ കൂടിയ വാഹന വില്പന 0.75 (1.0)
ടിഡിഎസ് (സ്രോതസിൽ നികുതി കിഴിക്കൽ)
പ്രധാന മാറ്റങ്ങൾ ചുവടെ:
പുതിയനിരക്ക് (ബ്രായ്ക്കറ്റിൽപഴയത്) ശതമാനത്തിൽ
ബാങ്ക് നിക്ഷേപ പലിശ, കടപ്പത്ര പലിശ, കന്പനികളുടെ ലാഭവീതം 7.5 (10).
കോൺട്രാക്ടർമാർക്കുള്ള പണം നല്കൽ
(വ്യക്തികൾക്ക്) 0.75 (1.0)
(മറ്റുള്ളവർക്ക്) 1.50 (2.0)
ലൈഫ് ഇൻഷ്വറൻസ് പോളിസി തുക, ഇൻഷ്വറൻസ് കമ്മീഷൻ 3.75 (5.0)
നാഷണൽ സേവിംഗ് സ്കീം നിക്ഷേപം (7.5 (10)
മ്യൂച്വൽ ഫണ്ട് യൂണിറ്റ് തിരിച്ചു വാങ്ങൽ 15 (20)
ലോട്ടറി കമ്മീഷൻ, ബ്രോക്കറേജ് കമ്മീഷൻ 3.75 (5.0)
പ്ലാന്റ്/മെഷിനറി വാടക 1.5 (2.0)
ഭൂമി- കെട്ടിടം വാങ്ങൽ 0.75 (1.0)
വാടക 3.75 (5.0)
പ്രഫഷണൽ/ടെക്നിക്കൽ സേവനത്തിനു പ്രതിഫലം, റോയൽറ്റി 1.5 (2.0) ചിലയിനങ്ങൾക്ക് 7.5 (10).
മ്യൂച്വൽ ഫണ്ട് ലാഭവീതം 7.5 (10)
ഭൂമി- കെട്ടിടം ഏറ്റെടുക്കുന്നതിനുള്ള നഷ്ടപരിഹാരം 7.5 (10)
ബിസിനസ് ട്രസ്റ്റുകളും ഇൻവെസ്റ്റ്മെന്റ് ഫണ്ടുകളും വരുമാനം വിതരണം ചെയ്യുന്പോൾ 7.5 (10)
ഇ കൊമേഴ്സ് പങ്കാളികൾക്കുള്ള പേമെന്റ് (ഒക്ടോബർ ഒന്നു മുതൽ) 0.75 (1.0)