ഉൗർജ ഉപകരണങ്ങളും ചൈനയിൽനിന്നു വേണ്ട
Saturday, July 4, 2020 12:31 AM IST
മുംബൈ: ചൈനയിൽനിന്ന് ഇനി ഉൗർജ ഉപകരണങ്ങൾ ഇറക്കുമതി ചെയ്യില്ലെന്ന് കേന്ദ്ര ഉൗർജ മന്ത്രി ആർ. കെ. സിംഗ്. സംസ്ഥാന മന്ത്രിമാരുമായി നടത്തിയ വെർച്വൽ കോണ്‍ഫറൻസിലാണ് അദ്ദേഹം ഇക്കാര്യമറിയിച്ചത്. പാക്കിസ്ഥാനിൽനിന്നുള്ള ഉൗർജ ഉപകരണങ്ങളുടെ ഇറക്കുമതിയും പ്രോത്സാഹിപ്പിക്കുന്നില്ല. ചൈനീസ് ഉപകരണങ്ങൾ് സംസ്ഥാനങ്ങളും ഇനി വാങ്ങരുതെന്നും അദ്ദേഹം പറഞ്ഞു.