ഇന്ത്യക്ക് വാണിജ്യ മിച്ചം
Wednesday, July 15, 2020 11:24 PM IST
മുംബൈ: തുടർച്ചയായി നാലാം മാസത്തിലും രാജ്യത്തെ കയറ്റുമതിയിൽ ഇടിവ്. 12.41 ശതമാനം താഴ്ചയോടെ 2191 കോടി യുഎസ് ഡോളറായാണ് ജൂണിലെ കയറ്റുമതി ചുരുങ്ങിയത്. ഇറക്കുമതിയും 47.59 ശതമാനം ചുരുങ്ങി 2111 കോടി യുഎസ് ഡോളറായി.
കോവിഡിൽ ഡിമാൻഡ് മങ്ങിയതും ജ്വല്ലറി ഉത്പന്നങ്ങളുടെയും പെട്രോളിയം ഉത്പന്നങ്ങളുടെയും തുണിത്തരങ്ങളുടെയും ചരക്കുനീക്കം ഏറെക്കുറെ സ്തംഭിച്ചതുമാണ് കയറ്റുമതി-ഇറക്കുമതികളിൽ കുറവ് വരുത്തിയത്. ഇതോടെ ഇന്ത്യയുടെ വാണിജ്യമിച്ചം 79 കോടി ഡോളറായി. 18 വർഷത്തിനിടെ ആദ്യമാണ് ഇന്ത്യക്കു വാണിജ്യമിച്ചമുണ്ടാകുന്നത്.