ഡയഗണ്കാര്ട്ടിന്റെ ഫ്രീഡം ഓഫറുകള്
Sunday, January 24, 2021 12:11 AM IST
കൊച്ചി: കൊച്ചി ആസ്ഥാനമായ ഇ-കോമേഴ്സ് പോര്ട്ടലായ ഡയഗണ്കാര്ട്ട്. കോം റിപ്പബ്ലിക് ദിനം പ്രമാണിച്ച് 70 ശതമാനം വരെ വിലക്കുറവുള്ള വിവിധ കോംബോ ഓഫറുകള് പ്രഖ്യാപിച്ചു. 27 വരെ ബുക്കു ചെയ്യുന്നവര്ക്ക് കേരളത്തിലെ എല്ലാ പിന്കോഡുകളിലും സൗജന്യ ഡെലിവറി നല്കും.
വീടുകള്, ഓഫീസുകള്, ഫാക്ടറികള് എന്നിവിടങ്ങളിലും യാത്രകളിലും ആവശ്യമായ പേഴ്സണല് സേഫ്റ്റി ഉത്്പന്നങ്ങള്, ക്ലീനിംഗ് ഉത്്പന്നങ്ങള്, സേഫ്റ്റി ഉപകരണങ്ങള് എന്നിവയാണ് ഫ്രീഡം ഓഫറിലുള്ളത്. ഇവയ്ക്കു പുറമെ സ്കൂളുകള്, ഹോട്ടലുകള്, റിസോര്ട്ടുകള് എന്നിവിടങ്ങളില് ആവശ്യമുള്ള സേഫ്റ്റി, ക്ലീനിംഗ് ഉത്്പന്നങ്ങളുമുണ്ട്. ഓര്ഡര് ചെയ്യുന്നതിന് www.diaguncart.com, 9338333303 ബന്ധപ്പെടാ വുന്നതാണ്.