ബ്ലാസ്റ്റേഴ്സിന്റെ പങ്കാളികളായി ഡേറ്റാപവ
Thursday, May 6, 2021 12:45 AM IST
കൊച്ചി: യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെക്നോളജി കമ്പനിയായ ഡേറ്റാപവയുമായി പങ്കാളിത്തം പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ്. ടീമിന്റെ റിയല്‍ ടൈം സ്പോര്‍ട്സ് മീഡിയ മൂല്യനിര്‍ണയ പങ്കാളികളായാണു ഡേറ്റാപവ പ്രവര്‍ത്തിക്കുക.
മീഡിയ മൂല്യനിര്‍ണയ സാങ്കേതികവിദ്യയിലൂടെ ടീമിന്റെ വിവരങ്ങള്‍, ഡേറ്റ, വിശകലനം എന്നിവ ഉറപ്പാക്കാന്‍ പുതിയ സഹകരണം വഴി ബ്ലാസ്റ്റേഴ്സിനു സാധിക്കും.
ഡേറ്റാപവയുമായി സഹകരണത്തിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ ഫുട്ബോൾ ക്ലബ്ബാണ് ബ്ലാസ്റ്റേഴ്സ്. പുതിയ സഹകരണം പ്രഖ്യാപിക്കുന്നതില്‍ അതിയായ അഭിമാനമുണ്ടെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഡയറക്ടര്‍ നിഖില്‍ ഭരദ്വാജ് പറഞ്ഞു.