ഇന്ത്യൻ ജിഡിപി 9.3 ശതമാനം വളരും
Wednesday, May 12, 2021 12:36 AM IST
മുംബൈ: ഇന്ത്യയുടെ നടപ്പുധനകാര്യവർഷത്തെ വളർച്ചപ്രതീക്ഷ തിരുത്തി റേറ്റിംഗ് ഏജൻസിയായ മൂഡീസ്. ഇന്ത്യൻ ജിഡിപി 9.3 ശതമാനം വളരുമെന്നാണ് ഏജൻസിയുടെ പുതിയ വിലയിരുത്തൽ. നേരത്തെ 13.7 ശതമാനം വളർച്ചയാണ് മൂഡീസ് പ്രതീക്ഷിച്ചിരുന്നത്.
കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വ്യാപകമായ പശ്ചാത്തലത്തിലാണ് തിരുത്തൽ. രാജ്യത്തെ സാന്പത്തിക പ്രവർത്തനങ്ങൾ മന്ദഗതിയിലായെന്നും തിരിച്ചുവരവ് വൈകുമെന്നും ഏജൻസി അറിയിച്ചു. കൂടുതൽ ചെലവ് സർക്കാർഭാഗത്തുനിന്നുണ്ടാകുന്നതിനാൽ നടപ്പുധനകാര്യവർഷം കേന്ദ്രസർക്കാരിന്റെ ധനക്കമ്മി ജിഡിപിയുടെ 11.8 ശതമാനമാകുമെന്നും മൂഡീസ് വിലയിരുത്തുന്നു.