സ്വര്‍ണവില ഉയർന്നു: പവന് 200 രൂപ കൂടി
Monday, May 17, 2021 10:56 PM IST
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 25 രൂപയും പവന് 200 രൂപയുമാണ് ഇന്നലെ കൂടിയത്. ഇതോടെ സ്വര്‍ണവില ഏറെ നാളുകള്‍ക്കുശേഷം 36,000 രൂപ കടന്നു. പവന് 36,120 രൂപയും, ഗ്രാമിന് 4,515 രൂപയുമാണ് ഇന്നലത്തെ വില.
തുടര്‍ച്ചയായ മൂന്നാം വ്യാപാരദിനത്തിലാണു സ്വര്‍ണവില വര്‍ധിക്കുന്നത്. മൂന്നു വ്യാപാര ദിനങ്ങളിലായി ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണു കൂടിയത്.