ജിഎസ്ടി റിട്ടേണ്‍: കാലാവധി നീട്ടിനൽകണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ
Tuesday, June 8, 2021 12:03 AM IST
തൊടുപുഴ: മാർച്ച്, ഏപ്രിൽ, മേയ് മാസങ്ങളിലെ ജിഎസ്ടി ആർ1, 3ബി റിട്ടേണ്‍ ഫയൽ ചെയ്യാനുള്ള കാലാവധി വിറ്റുവരവ് പരിധി നോക്കാതെ ജൂലൈ 31 വരെ നീട്ടിനൽകണമെന്ന് കൊച്ചിൻ ഓയിൽ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റിട്ടേണ്‍ സമർപ്പിക്കാൻ വൈകിയാൽ നികുതിദായകർ പെയ്മെന്റിന് പലിശ നൽകണമെന്നാണ് നിബന്ധന.
3-ബി റിട്ടേണ്‍ അഞ്ചു കോടിയ്ക്കുമേൽ വിറ്റുവരവുള്ളവർ ഉൾപ്പെടെ പലിശ ഈടാക്കാതെ ഫയൽ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. സംസ്ഥാനത്തെ ടാക്സ് പ്രാക്ടീഷണർമാരുടെ ഓഫീസ് അടഞ്ഞുകിടക്കുന്നതും വ്യാപാര സ്ഥാപനങ്ങളിൽ അക്കൗണ്ടിംഗ് ജോലി ചെയ്യുന്നവർ ലോക് ഡൗണ്‍ മൂലം എത്താത്തതുമാണ് റിട്ടേണ്‍ സമർപ്പിക്കൽ വൈകാൻ കാരണം. റിട്ടേണ്‍ ഫയൽ ചെയ്യുന്പോൾ എച്ച്എസ്എൻ കോഡ് നിർബന്ധമാക്കിയ നടപടി കോവിഡ് സാഹചര്യത്തിൽ അടുത്ത മാർച്ച് വരെ നീട്ടണമെന്നും അസോസിയേഷൻ പ്രസിഡന്റ് ടി.സി.രാജു തരിണിയിൽ ആവശ്യപ്പെട്ടു.