കിറ്റെക്സ് ഓഹരിവിലയില്‍ കുതിപ്പ് തുടരുന്നു
Tuesday, July 13, 2021 12:20 AM IST
കൊച്ചി: തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപ പദ്ധതിയില്‍ ഒപ്പുവച്ചതിനു പിന്നാലെ കിറ്റെക്സ് ഓഹരി വിലയില്‍ കുതിപ്പു തുടരുന്നു. തുടർച്ചയായ മൂന്നാം ദിവസവും വില വർധിച്ചു.
മുംബൈ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ കിറ്റെക്സ് ഗാര്‍മെന്റ്സിന്റെ ഓഹരി വില ഇന്നലെ ക്ലോസ് ചെയ്യുമ്പോള്‍ 168.65 രൂപയാണ്. കഴിഞ്ഞ 52 ആഴ്ചയില്‍ കിറ്റെക്സ് ഓഹരികളുടെ വിലയില്‍ രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്.