റിക്കാർഡ് പുതുക്കി ഓഹരിവിപണി
Friday, September 3, 2021 11:24 PM IST
മുംബൈ: കുതിപ്പ് തുടർന്ന് ഇന്ത്യൻ ഓഹരിവിപണി. ബിഎസ്ഇ സെൻസെക്സ് 277 പോയിന്റ് ഉയർന്ന് സർവകാല റിക്കാർഡ് ക്ലോസിംഗ് നിരക്കായ 58,129ലാണു വ്യാപാരം അവസാനിപ്പിച്ചത്. വ്യാപാരവേളയിൽ റിക്കാർഡ് തലമായ 58,194വരെ സെൻസെക്സ് എത്തിയിരുന്നു.
നിഫ്റ്റിയും റിക്കാർഡ് പുതുക്കി. 89.45 പോയിന്റ് ഉയർന്ന് റിക്കാർഡ് ക്ലോസിംഗ് നിരക്കായ 17,323ൽ വ്യാപാരം അവസാനിപ്പിച്ച നിഫ്റ്റി വ്യാപാരവേളയിൽ 17,340 വരെ ഉയർന്നിരുന്നു.