ഐഡിയ ഫൗണ്ടേഷന് അധ്യാപകരെ ആദരിച്ചു
Tuesday, September 7, 2021 12:30 AM IST
കൊച്ചി: അധ്യാപകദിനത്തോടനുബന്ധിച്ച് വോഡഫോണ്‍ ഐഡിയ ഫൗണ്ടേഷന് അധ്യാപകരെ ആദരിച്ചു. ടീച്ചേഴ്സ് സ്കോളര്‍ഷിപ്പ് പരിപാടിയുടെ ഗുണഭോക്താക്കളായ അധ്യാപകരെയാണ് "വോഡഫോണ്‍ ഐഡിയ ടീച്ചേഴ്സ് ഡേ കോണ്‍ക്ലേവ് 2021’ പരിപാടിയിലൂടെ ആദരിച്ചത്. ഇന്ത്യയിലുടനീളമായി ഒരു ലക്ഷം രൂപയുടെ സ്കോളര്‍ഷിപ്പുകള്‍ നേടിയ 22 സംസ്ഥാനങ്ങളില്‍നിന്നുള്ള 110 അധ്യാപകരെയാണ് ഫൗണ്ടേഷന് ആദരിച്ചത്.