റി​യ​ല്‍​മിയുടെ ജി​ടി നി​യൊ 2 5ജി ​ഫോ​ണ്‍ വിപണിയിലേക്ക്
റി​യ​ല്‍​മിയുടെ ജി​ടി നി​യൊ 2  5ജി ​ഫോ​ണ്‍ വിപണിയിലേക്ക്
Saturday, October 16, 2021 12:14 AM IST
കൊ​​​ച്ചി: ജി​​​ടി നി​​​യൊ2 5ജി ​​​സ്മാ​​​ര്‍​ട്ട്ഫോ​​​ണ്‍, 4കെ ​​​സ്മാ​​​ര്‍​ട്ട് ടി​​​വി ഗൂ​​​ഗി​​​ള്‍ സ്റ്റി​​​ക്ക്, ബ്രി​​​ക്ക് ബ്ലൂ​​​ടൂ​​​ത്ത് സ്പീ​​​ക്ക​​​ര്‍, ഗെ​​​യി​​​മിം​​​ഗ് ആ​​​ക്സ​​​സ​​​റീ​​​സ് എ​​​ന്നി​​​വ റി​​​യ​​​ല്‍​മി പു​​റ​​ത്തി​​റ​​ക്കി.

ക്വാ​​​ല്‍​കോം സ്നാ​​​പ്ഡ്രാ​​​ഗ​​​ന്‍ 870 5ജി ​​​പ്രോ​​​സ​​​സ​​​റാ​​​ണ് റി​​​യ​​​ല്‍​മി ജി​​​ടി നി​​​യൊ2​​ല്‍ ​ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​ത്. 120 ഹെ​​​ർട്സ് ഇ4 ​​​അ​​​മൊ​​​ലെ​​​ഡ് ഡി​​​സ്പ്ലേ, 65 വാ​​​ട്സ് സൂ​​​പ്പ​​​ര്‍ ഡാ​​​ര്‍​ട്ട് ചാ​​​ര്‍​ജ്, 5000 എം​​​എ​​​എച്ച് ലാ​​​ര്‍​ജ് ക​​​പ്പാ​​​സി​​​റ്റി ബാ​​​റ്റ​​​റി, ലാ​​​ര്‍​ജ​​​സ്റ്റ് സ്റ്റെ​​​യി​​​ന്‍​ലെ​​​സ് സ്റ്റീ​​​ല്‍ വേ​​​പ്പ​​​ര്‍ കൂ​​​ളിം​​​ഗ് ഏ​​​രി​​​യ, 64 എം​​​പി എ​​​ഐ ട്രി​​​പ്പി​​​ള്‍ കാ​​​മ​​​റ, 16 എം​​​പി ഫ്ര​​​ണ്ട് കാ​​​മ​​​റ തു​​​ട​​​ങ്ങി​​​യ​​​വ​​​യും റി​​​യ​​​ല്‍​മി ജി​​​ടി നി​​​യൊ2​​​വി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​ക​​​ളാ​​​ണ്.


7ജി​​​ബി ഡൈ​​​നാ​​​മി​​​ക് റാം ​​​എ​​​ക്സ്പാ​​​ന്‍​ഷ​​​നു​​​ള്ള ഫോ​​​ണി​​​ന് ജി​​​ടി മോ​​​ഡ് 2.0 ഡി​​​ജി​​​റ്റ​​​ല്‍ അ​​​ര്‍​ബ​​​ന്‍ ഡി​​​സൈ​​​ന്‍ ആ​​​ണു​​​ള്ള​​​ത്. 8ജി​​​ബി, 128ജി​​​ബി​​​ക്ക് 31,999 രൂ​​​പ​​​യും 12ജി​​​ബി, 256 ജി​​​ബി​​​ക്ക് 35,999 രൂ​​​പ​​​യു​​​മാ​​​ണു വി​​​ല. ഈ ​​​മാ​​​സം 17ന് ​​​വി​​​പ​​​ണി​​​യി​​​ലെ​​​ത്തും. പ്രീ​​​ബു​​​ക്ക് ചെ​​​യ്യു​​​ന്ന​​​വ​​​ര്‍​ക്ക് 5,999 രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന റി​​​യ​​​ല്‍​മി വാ​​​ച്ചു​​​ക​​​ള്‍ സ​​​മ്മാ​​​ന​​​മാ​​​യി ല​​​ഭി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.