കെഎസ്എഫ്ഇ 48.10 കോടി രൂപ സർക്കാരിന് കൈമാറും
Saturday, October 23, 2021 10:52 PM IST
തിരുവനന്തപുരം: 2021-2022 സാമ്പത്തിക വർഷം കെഎസ്എഫ്ഇ ഗ്യാരണ്ടി കമ്മീഷൻ ഇനത്തിൽ സർക്കാരിന് നൽകാനുള്ള രണ്ടാം ഗഡു തുകയായ 48,09,74,394 രൂപയുടെ ചെക്ക് 26ന് തിരുവനന്തപുരം മസ്കറ്റ് ഹോട്ടലിലെ സിംഫണി ഹാളിൽ ഉച്ചയ്ക്ക് 12 മണിക്ക് കൈമാറും.
കെഎസ്എഫ്ഇ ചെയർമാൻ പീലിപ്പോസ് തോമസ് ധനകാര്യമന്ത്രി കെ.എൻ. ബാലഗോപാലിനാണ് ചെക്ക് കൈമാറുക.