മലബാര്‍ ഗോള്ഡിന് ഒമാനില്‍ പുതിയ ഷോറൂം
Wednesday, October 27, 2021 11:22 PM IST
കോഴിക്കോട് : മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഒമാനില്‍ 18 -ാമത് ഷോറൂം തുടങ്ങി.
മസ്കറ്റിലെ റുവിയിലെ ലുലു സൂക്കിലാണ് പുതിയ ഷോറൂം പ്രവര്‍ത്തിക്കുന്നത്.
മലബാര്‍ ഗ്രൂപ്പ് ചെയര്മാന് എം.പി. അഹമ്മദ് വെര്‍ച്വല്‍ പ്ലാറ്റ്ഫോം വഴി ഷോറൂമിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
2400 ചതുരശ്ര അടി വിസ്തൃതിയില്‍ കമ്പനിയുടെ ഒമാനിലെ ഏറ്റവും വലിയ ഷോറൂമാണിത്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ ഒമാന്‍ ഡയറക്ടര്‍ ഖമീസ് താനി തുനൈ അല്‍ മന്ദാരി, മലബാര്‍ ഗ്രൂപ്പ് കോ-ചെയര്മാന് ഡോ. പി.എ. ഇബ്രാഹിം ഹാജി, വൈസ് ചെയര്മാന് കെ.പി. അബ്ദുല്‍ സലാം, മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷണല്‍ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ്, ഇന്ത്യ ഓപറേഷന്‍സ് മാനേജിംഗ് ഡയറക്ടര്‍ ഒ. അഷര്‍, മറ്റ് മാനേജ്മെന്റ് അംഗങ്ങള്‍ എന്നിവര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.