മാരുതി സുസുക്കിക്ക് അറ്റാദായം 475.30 കോടി രൂപ
Wednesday, October 27, 2021 11:22 PM IST
മുംബൈ: സെപ്റ്റംബറിൽ അവസാനിച്ച രണ്ടാം ത്രൈമാസത്തിൽ, രാജ്യത്തെ ഏറ്റവും വലിയ വാഹനനിർമാതാക്കളായ മാരുതി സുസുക്കിയുടെ അറ്റാദായം 475.30കോടി രൂപയായി. മുൻവർഷം ഇതേ ത്രൈമാസത്തെ അപേക്ഷിച്ച് അറ്റാദായത്തിൽ 65.35 ശതമാനം ഇടിവാണുള്ളത്.
1371.60 കോടി രൂപയായിരുന്നു മുൻവർഷം ജൂലൈ- സെപ്റ്റംബറിൽ കന്പനിയുടെ അറ്റാദായം. സെമികണ്ടക്ടർ ക്ഷാമവും ഉത്പാദനച്ചെലവേറിയതുമാണു കന്പനിയുടെ ലാഭത്തെ ബാധിച്ചത്. അതേസമയം, കന്പനിയുടെ പ്രവർത്തനവരുമാനം രണ്ടാം ത്രൈമാസത്തിൽ 20,538.9 കോടി രൂപയായി ഉയർന്നു. എന്നാൽ മൊത്തം വാഹനവില്പന മുൻവർഷത്തെ അപേക്ഷിച്ച് മൂന്നു ശതമാനം ഇടിഞ്ഞ് 3,79,541 യൂണിറ്റായി.