സിബിആര്‍ 650 ആര് ഇന്ത്യയില്‍ അവതരിപ്പിച്ച് ഹോണ്ട
Wednesday, January 26, 2022 12:53 AM IST
കൊച്ചി: ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ പുതിയ 2022 സിബിആര്‍ 650 ആര് ഇന്ത്യയില്‍ അവതരിപ്പിച്ചു. 649 സിസി, ഡിഒഎച്ച്സി 16-വാല്‍വ് എന്ജിന് നാലു സിലിണ്ടര്‍ പ്രകടന മികവ് നല്കുന്നു.
12,000 ആര്‍പിഎമ്മില്‍ 64 കിലോവാട്ട് ശക്തി പകരും. 9,35,427 രൂപയാണു ഗുരുഗ്രാമിലെ എക്സ്ഷോറും വില. ഹോണ്ടയുടെ ബിഗ്വിംഗ് ടോപ്ലൈന്‍ ഷോറൂമുകളിലൂടെ ബുക്ക് ചെയ്യാം. കൊച്ചിയുള്‍പ്പെടെ പ്രധാന നഗരങ്ങളിലെ ബിഗ്വിംഗ് ടോപ്ലൈന്‍ പ്രീമിയം ഡീലര്‍മാരിലൂടെ സിബിആര്‍ 650 ആര് ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.