ഹീറോ മോട്ടോ കോർപ്പ് വാഹനങ്ങൾക്ക് വില കൂടും
Friday, June 24, 2022 12:22 AM IST
മുംബൈ: തങ്ങളുടെ മോട്ടോർസൈക്കിൾ മോഡലുകൾക്കും സ്കൂട്ടറുകൾക്കും ജൂലൈ ഒന്നു മുതൽ വില ഉയരുമെന്ന് ഹീറോ മോട്ടോ കോർപ്പ് അറിയിച്ചു.
3000 രൂപവരെയുള്ള വില വർധനയാണു കന്പനി പ്രഖ്യാപിച്ചിരിക്കുന്നത്. ഉത്പാദനച്ചെലവ് ഏറിയതാണു കാരണം.