ഫാഷൻ ഉത്സവവുമായി ട്രെൻഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവൽ
Wednesday, June 29, 2022 12:43 AM IST
തിരുവനന്തപുരം: ഫാഷൻ ലോകത്തെ ബൃഹത്തായ വസ്ത്രശേഖരവും പുതുമയാർന്ന സ്റ്റൈലുകളും അവതരിപ്പിക്കുന്ന ട്രെൻഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിനു തുടക്കം കുറിക്കുന്നു.
ട്രെൻഡ്സ് ഷോറൂമുകളിൽ ഉപയോക്താക്കൾക്കായി വിവിധ ബ്രാൻഡുകളുടെ മികവാർന്ന ഫാഷൻ തുണിത്തരങ്ങൾ സജ്ജമാക്കുന്ന ട്രെൻഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കുമായി അണിനിരത്തുന്ന 10,000ത്തോളം സ്റ്റൈലിലുള്ള തുണിത്തരങ്ങൾ 50 ശതമാനം വരെ വിലക്കുറവോടെ വാങ്ങാനാണ് സൗകര്യമൊരുങ്ങുന്നത്.
ട്രെൻഡ്സ് ഷോപ്പിംഗ് ഫെസ്റ്റിവലിൽ പുതുമയാർന്ന ഫാഷൻ തുണിത്തരങ്ങൾ, ആക്സസറീസ് എന്നിവയുടെ വിപുലമായ ശേഖരമാണു സജ്ജമാക്കിയിട്ടുള്ളത്.