ഹോസ്പെക്സ് ഹെല്‍ത്ത് കെയര്‍ എക്സ്പോ ഇന്നു മുതല്‍
Thursday, September 22, 2022 11:14 PM IST
കൊച്ചി: മെഡിക്കല്‍ ഉപകരണങ്ങളുടെയും ആരോഗ്യപരിരക്ഷ മേഖലയുടെയും പ്രദര്‍ശനമേള ഇന്നു മുതല്‍ 25 വരെ അങ്കമാലി അഡ്ലക്സ് കണ്വന്ഷന് സെന്ററില്‍ നടക്കും.
ആശുപത്രികള്‍, സര്‍ജിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണനിര്‍മാതാക്കള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവര്‍ പ്രദര്ശനമേളയ്ക്കെത്തും. ആരോഗ്യ മേഖലയിലെ നൂതന ഉപകരണങ്ങള്‍, സാങ്കേതികവിദ്യകള്‍, പുതിയ ഉത്പന്നങ്ങള്‍ എന്നിവ എക്സ്പോയില്‍ അവതരിപ്പിക്കും.
ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് സിജിപി കോണ്‍ഫറന്‍സ്, ഇന്ത്യന്‍ സൊസൈറ്റി ഓഫ് അനസ്തേഷ്യോളജിസ്റ്റ് സമ്മേളനം, സ്മാര്‍ട്ട് ഹോസ്പിറ്റല്‍ ശില്പശാല എന്നിവയും എക്സ്പോയുടെ ഭാഗമായി നടക്കും.