ആപ്പിൾ എക്സ്ക്ലൂസീവ് സ്റ്റോർ തുറന്നു
Tuesday, June 6, 2023 12:38 AM IST
കൊച്ചി: ആപ്പിൾ ബ്രാൻഡ് ഉത്പന്നങ്ങളുടെ മുഴുവൻ ശ്രേണിയും ആക്സസറികളും ഇൻ-സ്റ്റോർ റിപ്പയർപോലുള്ള സേവനങ്ങളും ലഭ്യമാക്കുന്ന ആപ്പിളിന്റെ രാജ്യത്തെ ഏറ്റവും വലിയ എക്സ്ക്ലൂസീവ് സ്റ്റോർ ബംഗളൂരുവിലെ നെക്സസ് കോറമംഗല മാളിൽ തുറന്നു.
ബ്രാൻഡിന്റെ ഇന്ത്യയിലെ പ്രമുഖ റീട്ടെയ്ലറായ ഇമാജിനാണ് 2500ൽപ്പരം ചതുരശ്ര അടി വിസ്തീർണമുള്ള സ്റ്റോർ ആരംഭിച്ചിരിക്കുന്നത്. ഉദ്ഘാടനം പ്രമാണിച്ച് 15 മുതൽ 20 ശതമാനം വരെ പ്രത്യേക ഡിസ്കൗണ്ടുകളും സമ്മാനപദ്ധതികളും ഉണ്ടെന്ന് അധികൃതർ അറിയിച്ചു.