മൂന്നാമത്തെ സ്ലാബായ പത്തുലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ നികുതി തുകയുള്ള കുടിശികകൾക്ക് രണ്ടു തരം പദ്ധതികളാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ഈ സ്ലാബിൽ, അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശികകൾക്ക് നികുതി തുകയുടെ 40 ശതമാനം ഒടുക്കിയാൽ മതിയാകും. ഈ സ്ലാബിൽ ഉള്ള അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശികകൾ തീർപ്പാക്കുന്നതിന് നികുതി തുകയുടെ 50 ശതമാനം ഒടുക്കിയാൽ മതിയാകും.
നാലാമത്തെ സ്ലാബായ ഒരു കോടി രൂപയിൽ അധികം നികുതി തുകയുള്ള കുടിശികകൾക്കു അപ്പീലിലുള്ള (നിയമ വ്യവഹാരത്തിലുള്ള) കുടിശികകൾക്ക് നികുതി തുകയുടെ 70 ശതമാനവും അപ്പീലിൽ ഇല്ലാത്ത (നിയമ വ്യവഹാരമില്ലാത്ത) കുടിശികകൾ തീർപ്പാക്കുന്നതിന് നികുതി തുകയുടെ 80 ശതമാനം ഒടുക്കിയാൽ മതിയാകും.
പദ്ധതിയിൽ ചേരുന്നതിനുള്ള അവസാന തീയതി 2024 ഡിസംബർ 31 ആണ്. പക്ഷേ പദ്ധതി ആരംഭിച്ച് 60 ദിവസങ്ങൾക്കകം സമർപ്പിക്കുന്ന അപേക്ഷകൾക്ക് മാത്രമേ മേൽപറഞ്ഞ ഇളവുകൾ ലഭ്യമാകുകയുള്ളൂ. 60 ദിവസങ്ങൾക്ക് ശേഷം, എന്നാൽ 2024 ഡിസംബർ 31 മുൻപ് അപേക്ഷിക്കുന്നവർക്ക് സർക്കാർ പിന്നീട് വിജ്ഞാപനം ചെയ്യുന്ന പ്രകാരമുള്ള കുറഞ്ഞ ആനുകൂല്യമേ അനുവദിക്കപ്പെടുകയുള്ളൂ.
പദ്ധതി പ്രകാരം ബാധകമാകുന്ന നിരക്കിലുള്ള തുക ഇ-ട്രഷറി പോർട്ടലായ www.etreasury.kerala.gov.in എന്ന വെബ്സൈറ്റ് വഴി അടച്ചതിനുശേഷം അപ്രകാരം അടച്ചതിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള അപേക്ഷ വകുപ്പിന്റെ വെബ്സൈറ്റായ www.kerala taxes.gov.in വഴി സമർപ്പിക്കണം. വിശദ വിവരങ്ങൾക്ക്: www.kerala taxes.gov.in .