മോട്ടറോള സ്മാർട്ട് ഫോണുകൾക്ക് ഓഫർ
Thursday, October 16, 2025 11:22 PM IST
കൊച്ചി: മോട്ടറോള സ്മാർട്ട്ഫോണുകൾക്ക് ഓഫറുകളുമായി ഫ്ലിപ്കാർട്ട് ബിഗ് ബാംഗ് ദീപാവലി സെയിൽ.
മുൻനിര സ്മാർട്ട്ഫോണുകളായ മോട്ടറോള എഡ്ജ് 60 പ്രൊ, എഡ്ജ് 60 ഫ്യൂഷൻ, മോട്ടോ ജി96 5ജി, മോട്ടോ ജി86 പവർ, മോട്ടറോള റേസർ 60 എന്നിവയ്ക്കാണ് ഓഫറുകളുള്ളത്.
29,999 വിലയുള്ള മോട്ടറോള എഡ്ജ് 60 പ്രോ (8- 256ജിബി മോഡൽ) 24,999 രൂപയ്ക്കു ലഭിക്കുമെന്ന് അധികൃതർ അറിയിച്ചു.