മാൽദീവിയൻ വിമാന സർവീസുകൾ വിപുലമാക്കും
Wednesday, October 15, 2025 11:36 PM IST
കൊച്ചി: മാലദ്വീപിന്റെ ദേശീയ വിമാനക്കമ്പനിയായ മാൽദീവിയൻ, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽനിന്നു മാലദ്വീപിലേക്കുള്ള വിമാനസർവീസുകൾ വിപുലീകരിക്കുന്നു. ഇതിന്റെ ഭാഗമായി ശരാശരി 17,500 രൂപയിൽ ആരംഭിക്കുന്ന റിട്ടേൺ നിരക്കുകളോടെ 152 സീറ്റ് എയർബസ് എ320 വിമാനം സർവീസ് നടത്തും.
സൗജന്യഭക്ഷണം, ബാഗേജ് അലവൻസുകൾ, സുഗമമായ ആഭ്യന്തര ഇന്റർ-ഐലൻഡ് കണക്ഷനുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നതായി കമ്പനി വ്യക്തമാക്കി.
തങ്ങളുടെ സുപ്രധാന വിപണികളിൽ ഒന്നായ ഇന്ത്യയിൽനിന്നു മാലദ്വീപിലേക്ക് വരുന്ന യാത്രക്കാരെ സംബന്ധിച്ച് കൊച്ചിയും തിരുവനന്തപുരവും ഇപ്പോഴും വളരെ പ്രധാനപ്പെട്ട കവാടങ്ങളാണെന്ന് മാൽദീവിയൻ കൊമേഴ്സ്യൽ (ഇന്റർനാഷണൽ) ജനറൽ മാനേജർ മുഹമ്മദ് സഫ പറഞ്ഞു.