‘ഡീകോഡ് 2025’ വിജയികളെ പ്രഖ്യാപിച്ചു
Wednesday, October 15, 2025 11:36 PM IST
തിരുവനന്തപുരം: പ്രമുഖ എഐ, ടെക്നോളജി ട്രാന്സ്ഫോര്മേഷന് സൊല്യൂഷന്‍സ് കമ്പനിയായ യുഎസ്ടി സംഘടിപ്പിച്ച ആഗോള ഹാക്കത്തണിന്റെ അഞ്ചാം പതിപ്പായ ഡീകോഡ് - 2025 വിജയികളെ പ്രഖ്യാപിച്ചു.
ഇന്ത്യ, യുഎസ്, യുകെ, മെക്സിക്കോ, മലേഷ്യ എന്നിവിടങ്ങളില്‍ നിന്നുള്ള മത്സരാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച ഡീക്കോഡില്‍ 2,900ലധികം കോളജുകളില്‍ നിന്നും സര്‍വകലാശാലകളില്‍ നിന്നുമായി 6,600ലധികം ടീമുകളിലായി 25,000 പേര് പങ്കെടുത്തു.
യുഎസില്‍ നിന്നുള്ള ന്യൂറല്‍ നാവിഗേറ്റേഴ്സ് ടീമിന്റെ എന്‍ട്രിയായ പ്രിസം: പ്രെഡിക്റ്റീവ് ആന്‍ഡ് റിപ്പോര്‍ട്ടിംഗ് ഇന്‍സൈറ്റ്സ് വിത്ത് സയന്‍സ് ആന്‍ഡ് മോഡല്സിനെയാണ് ആഗോള വിജയിയായി തെരഞ്ഞെടുത്തത്.
ഇന്നു തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന യുഎസ്ടിയുടെ ഡി3 കോണ്‍ഫറന്‍സില്‍ ന്യൂറല്‍ നാവിഗേറ്റേഴ്സ് തങ്ങളുടെ പ്രോജക്റ്റ് അവതരിപ്പിക്കും. ആഗോളതലത്തില്‍ വിജയിയായി പ്രഖ്യാപിച്ച ടീമിന് 10,000 യുഎസ് ഡോളറാണ് സമ്മാനത്തുക.