സ്മിത്ത് ക്യാപ്റ്റനാകും: പോണ്ടിംഗ്
Thursday, September 19, 2019 11:26 PM IST
സിഡ്നി: ആഷസ് പരന്പരയിലെ മിന്നുന്ന ബാറ്റിംഗ് പ്രകടനത്തിനു പിന്നാലെ ഓസീസ് താരം സ്റ്റീവ് സ്മിത്തിനെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് പിന്തുണച്ച് മുൻ നായകൻ റിക്കി പോണ്ടിംഗ്. സ്മിത്ത് വീണ്ടും ക്യാപ്റ്റനാവുമെന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. ഓസ്ട്രേലിയൻ ജനത എന്താണ് ഇക്കാര്യത്തിൽ ചിന്തിക്കുന്നത് എന്ന് എനിക്കറിയില്ല. സ്മിത്തിനെ വീണ്ടും നായകനാക്കാൻ തീരുമാനിച്ചാൽ സന്തോഷമേയുള്ളൂ-പോണ്ടിംഗ് പറഞ്ഞു.
പന്ത് ചുരണ്ടൽ വിവാദത്തെത്തുടർന്ന് സ്മിത്തിന് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരു വർഷം വിലക്ക് ഏർപ്പെടുത്തിയിരുന്നു. ക്യാപ്റ്റനാകുന്നതിൽ സ്മിത്തിന് ഏർപ്പെടുത്തിയ വിലക്ക് 2020ൽ അവസാനിക്കും. ടിം പെയ്ൻ ആണ് ഓസ്ട്രേലിയയെ ടെസ്റ്റിൽ നയിക്കുന്നത്.
ഹെഡിംഗ്ലി ടെസ്റ്റിലെ ഡിആർഎസ് അടക്കമുള്ള മോശം തീരുമാനങ്ങളുടെ പേരിൽ ടിം പെയ്നിന്റെ ക്യാപ്റ്റൻസിക്കെതിരേ വിമർശനം ഉയർന്നിരുന്നു.