മുഖ്യമന്ത്രി അനുശോചിച്ചു
Monday, October 21, 2019 10:55 PM IST
തിരുവനന്തപുരം: പാലായിൽ നടന്ന ജൂണിയർ അത്ലറ്റിക് മീറ്റിൽ ഹാമർ ത്രോ മത്സര ത്തിനിടെ ഹാമർ തലയിൽ വീണ് പരിക്കേറ്റ വിദ്യാർഥി അഫീൽ ജോണ്സണ് മരിച്ചത് വേദനാജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇത്തരം ദാരുണമായ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ സാധ്യമായതെല്ലാം ചെയ്യും. കുടുംബാംഗങ്ങ ളുടെ ദുഃഖത്തിൽ പങ്കു ചേരുന്നതായി മുഖ്യമന്ത്രി പറഞ്ഞു.