പോഷണ മാസാചരണവും ഐഎസ്ഒ പ്രഖ്യാപനവും നടത്തി
1225327
Tuesday, September 27, 2022 11:45 PM IST
നെടുമങ്ങാട് : വനിതാ ശിശു വികസന വകുപ്പിന്റെയും ഐസിഡിഎസ് നെടുമങ്ങാടിന്റെയും നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ പോഷണ മാസാചരണവും ഐഎസ്ഒ 9001 2015 പ്രഖ്യാപനവും ഡി.കെ. മുരളി എംഎൽഎ നിർവഹിച്ചു.
പോഷൺ മാ വിളംബര ജാഥ, കുട്ടികളുടെ മെഡിക്കൽ ക്യാമ്പ്, വൈറ്റമിൻ എ വിതരണം, ന്യൂട്രീഷൻ ക്ലിനിക്ക്, പോഷകാഹാര പ്രദർശനം, പാചക മത്സരം, ഇലക്കറി പ്രദർശനം, പോഷകാഹാര സെമിനാർ, കൗമാര കുട്ടികൾക്കുള്ള ക്വിസ് മത്സരം, കുട്ടികളുടെ ഗ്രോത്ത് മോണിറ്ററിംഗ്, കുഞ്ഞൂണ്, പോഷണ തൈ നടീൽ, പേരന്റിംഗ് ക്ലിനിക്, പിഎംഎംവിവൈ സപ്താഹ് എന്നീ പരിപാടികൾ സംഘടിപ്പിച്ചു.
നെടുമങ്ങാട് ശിശു വികസന പദ്ധതി ഓഫീസിനു ഗുണമേന്മ നിലവാര സർട്ടിഫിക്കറ്റ് ഐഎസ്ഒ 9001 ലഭിച്ചത് എംഎൽഎ കൈമാറി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ വി.ആർ. ഹരിലാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പനവൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്. മിനി, ബ്ലോക്ക് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ടി. ചിത്രലേഖ, വനിതാ ശിശു വികസന ജില്ലാ ഓഫീസർ സബീന ബീഗം, ജില്ലാ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്, വി. വിജയൻ നായർ, ടി. ഗീത, ബീനാ അജിത്ത്, പി. സുഷ, കെ.എസ്. സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.