ഗാന്ധിഭവൻ അന്തേവാസികൾക്ക് സാന്ത്വനമേകി സാരംഗ്
1246717
Thursday, December 8, 2022 12:09 AM IST
മെഡിക്കൽ കോളജ്: തിരുവനന്തപുരം എസ്എടി ആശുപത്രിയിലെ ജീവനക്കാരുടെ കലാ സംഘടനയായ സാരംഗിലെ പ്രവർത്തകർ പത്തനാപുരത്തെ ഗാന്ധി ഭവൻ സന്ദർശിച്ച് അന്തേവാസികൾക്കായി നൃത്ത സംഗീത പരിപാടികൾ അവതരിപ്പിച്ചു. സന്നദ്ധ സേവനത്തിനുള്ള സാരംഗിന്റെ ഉപഹാരം സെക്രട്ടറി സുധാ കുമാരി ഗാന്ധി ഭവൻ ഡയറക്ടർ ഡോ. പുനലൂർ സോമരാജന് സമ്മാനിച്ചു. കലാപരിപാടികൾക്ക് സാരംഗിന്റെ പ്രോഗ്രാം കോ- ഓർഡിനേറ്റർ ജോയി സി. പള്ളിത്തറ, ജോയിന്റ് സെക്രട്ടറി അമല സുദേവ് എന്നിവർ നേത്യത്വം നൽകി.