കാടുപടർന്ന് പരുത്തിപ്പള്ളി കുടുംബാരോഗ്യകേന്ദ്രം
1265233
Sunday, February 5, 2023 11:31 PM IST
കാട്ടാക്കട : കാടുപടർന്ന് ഒരു ആതുരാലയം. മലയോരഗ്രാമമായ കുറ്റിച്ചൽ പഞ്ചായത്തിലെ പരുത്തിപ്പള്ളി കുടുംബാരോഗ്യ കേന്ദ്രത്തിനാണ് ഈ ദുർഗതി.
കോവിഡ് പരിശോധനാ കെട്ടിടത്തിനുപുറകുവശം, ശൗചാലയ കെട്ടിടം എന്നിവയുടെ ചുറ്റിലുമാണ് കാടുകയറി കിടക്കു ന്നത്. ഒരാഴ്ചമുമ്പ് ഇവിടെ പാ ന്പിനെ കണ്ടെത്തിയത് ഭീതി പട ർത്തിയിരുന്നു. ജീവൻ പണയംവച്ചുമാത്രമേ രോഗികൾക്കു ശൗചാലയത്തിലെത്താനാകൂ. കുറ്റിച്ചൽ പഞ്ചായത്തിനു പുറമേ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള നൂറുകണക്കിനു രോഗികളാണ് പരുത്തിപ്പള്ളിയിലെ ആശുപത്രിയിലെത്തുന്നത്. അഗസ്ത്യവനത്തിലെ ആദിവാസികൾ ഉൾപ്പടെയുള്ളവരുടെ ആശ്രയകേന്ദ്രം കൂടിയാണ് ഈ ആതുരാലയം. ആശുപത്രിക്കു സമീപത്തുള്ള സ്വകാര്യ ഭൂമിയിലെ കാടാണ് ഇവിടയേക്കും പടർന്നിരിക്കുന്നത്. എന്നാൽ സ്വകാര്യ ഭൂമിയിലെ കാടു വെട്ടിതെളിക്കുകയും ചെയ്തു. പാമ്പുകളുടെ കേന്ദ്രമായ ഇവിടുത്തെ കാടു വെട്ടിതെളിക്കാൻ രോഗികളും നാട്ടുകാരും ആവശ്യപ്പെട്ടിട്ടും ഇതുവരെ പരിഹരമായില്ല. അയൽകൂട്ടത്തെ ഉപയോഗിച്ച് കാടുവെട്ടുതെളിക്കാൻ പഞ്ചായത്തിനോട് ആവശ്യപ്പെട്ടെങ്കിലും നടപടിയായില്ല.