എംഡിഎംഎയുമായി അഞ്ചുപേർ പിടിയിൽ
1279211
Sunday, March 19, 2023 11:56 PM IST
തിരുവനന്തപുരം: വലിയതുറ പോലീസ് സ്റ്റേഷൻ പരിധിയിൽ കൊച്ചുതോപ്പ് ഭാഗത്തുനിന്നും നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി അഞ്ചുപേരെ പോലീസ് പിടികൂടി.
വലിയതുറ കൊച്ചുതോപ്പ് ലിസി റോഡിൽ എബിയെന്ന ഇഗ്നേഷ്യസി(23) ന്റെ വീട്ടിൽവെച്ചാണ്, വിൽപ്പനക്കായി വച്ചിരുന്ന എംഡിഎംഎ കണ്ടെടുത്തത്. ഇഗ്നേഷ്യസിനെ കൂടാതെ പൂന്തുറ പള്ളിത്തെരുവ് മുഹമ്മദ് അസ്ലം (23), വെട്ടുകാട് ബാലനഗർ ജോണ് ബാപ്പീസ്റ്റ് (24), വെട്ടുകാട് സ്വദേശി ശ്യാം ജെറോം (25), കരിക്കകം എറുമല അപ്പുപ്പൻ കോവിൽ സ്വദേശി വിഷ്ണു (26) എന്നിവരെയാണ് വലിയതുറ പോലീസ് പിടികൂടിയത്. പ്രതികളിൽ നിന്നും 1.23 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. ഇവരുടെ പേരിൽ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.