പ്രാദേശിക അവധി പ്രഖ്യാപിച്ചു
1279732
Tuesday, March 21, 2023 11:05 PM IST
തിരുവനന്തപുരം: മേജര്‍ വെള്ളായണി ദേവീ ക്ഷേത്ര കാളിയൂട്ട് മഹോത്സവത്തിന്റെ പ്രധാന ദിവസമായ ഏപ്രില്‍ 24 ന് നേമം, കല്ലിയൂര്‍, പള്ളിച്ചല്‍, ബാലരാമപുരം, വെങ്ങാനൂര്‍, തിരുവല്ലം എന്നീ ഗ്രാമപഞ്ചായത്തു (തിരുവനന്തപുരം നഗരസഭയില്‍ ലയിപ്പിച്ച പ്രദേശങ്ങളുള്‍പ്പെടെ) പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുന്‍ നിശ്ചയിച്ചിട്ടുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
നെയ്യാറ്റിന്‍കര മേലേതെരുവ് ശ്രീ മുത്താരമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവത്തി പ്രധാന ദിവസമായ ഏപ്രില്‍ 11 നു നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശത്തെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടര്‍ പ്രാദേശിക അവധി അനുവദിച്ചു. പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ല.
ക്ഷീര ഗ്രാമം പദ്ധതി
ഉദ്ഘാടനം ചെയ്തു
വെഞ്ഞാറമൂട് :പുല്ലമ്പാറ പഞ്ചായത്തിലെ ക്ഷീരഗ്രാമം പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. പുല്ലമ്പാറ ക്ഷീരോത്പാദക സഹകരണ സംഘം ഹാളിൽ നടത്തിയ യോഗത്തിൽ ഡി.കെ.മുരളി എംഎൽഎ അധ്യക്ഷതവഹിച്ചു.ക്ഷീരഗ്രാമം ധനസഹായ വിതരണം ബ്ലോക്ക് പ്രസിഡന്റ് ജി. കോമളം നിർവഹിച്ചു.