യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു
1280605
Friday, March 24, 2023 11:05 PM IST
കാട്ടാക്കട : മന്ത്രി മുഹമ്മദ് റിയാസിനെ കരിങ്കൊടി കാട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ കാട്ടാക്കട പോലീസ് സ്റ്റേഷൻ ഉപരോധിച്ചു.
കാട്ടാക്കട കാന്തള പുതുവയ്ക്കൽ റോഡിന്റെ ഉദ്ഘാടനത്തിന് കട്ടയ്ക്കോട് എത്തിയതായിരുന്നു മന്ത്രി. മന്ത്രിയെ കരിങ്കെടി കാണിച്ചതോടെ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായ യൂത്ത് കോൺഗ്രസ് പ്രവത്തകരെ റിമാൻഡു ചെയ്യാൻ നീക്കം നടക്കുന്നുവെന്നറിഞ്ഞ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷൻ ഉപരോധിച്ചു. തുടർന്ന് മുതിർന്ന നേതാക്കൾ ഇടപെട്ടതോടെ പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടു.